Thursday, February 9, 2012

    അഞ്ചാം ക്ലാസിലെ  'കേരള  പാഠാവലി' യിലെ (യൂണിറ്റ്  - 3  വിത്തും കൈക്കോട്ടും) പൂക്കാലം എന്ന കവിതയിലെ (പുഷ്പവാടി -കുമാരനാശാന്‍) മനോഹരമായ ഒരു വാങ്മയ ചിത്രം ഇതാ-
"പാടങ്ങള്‍ പൊന്നിന്‍ നിറം പൂണ്ടു നീളെ-
പ്പാടിപ്പറന്നെത്തിയിത്തത്തയെല്ലാം......"
     അഞ്ചാം  ക്ലാസിലെ  കെ.അമല്‍ഗോപാല്‍  ഈ  വാങ്മയ ചിത്രം നിറങ്ങളില്‍ ചാലിച്ചപ്പോള്‍..


Tuesday, February 7, 2012

മഴ മഴ ചറപറ മഴ പെയ്യുന്നു;
ഇടിമഴ പുതുമഴ പെയ്യുന്നു.
മലമേടുകളില്‍ പെയ്യുന്നു,
കുറ്റിക്കാട്ടില്‍ പെയ്യുന്നു.
കുഴിയില്‍ നിറയെ മഴവെള്ളം
കുഞ്ഞിക്കണ്ണനു സന്തോഷം
കാക്കക്കൂട്ടില്‍ കാക്കമ്മ,
കാ..കാ..കാ..കാ..കരയുന്നു. 

Thursday, December 22, 2011

 അധ്വാനം നമ്മുടെ സമ്പത്ത്
ശ്രുതി.പി (7-B)
          കാര്‍ഷികസംസ്കാരം വിളഞ്ഞ നാടാണ് നമ്മുടേത്. നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന നെല്പാടങ്ങളും പച്ചക്കറിത്തോട്ടങ്ങളും കൃഷിയിടങ്ങളും പച്ചപണിയിച്ച ഹരിതകേദാരഭൂമി. ഇന്നതെല്ലാം പഴങ്കഥയായി. പച്ചപ്പരിഷ്ക്കാരികളായ നമ്മള്‍ കൃഷിയെ മറന്നു. ഫലമോ..? ആഹാരത്തിനുള്ള അരിക്കു പോലും അന്യനാടുകളെ ആശ്രയിക്കേണ്ടിവന്നു. മൂന്നു കോടിയിലേറെ വരുന്ന മലയാളികള്‍ക്ക് ഒരു വര്‍ഷം ആവശ്യമായ അരിയെത്രയെന്നോ..? 40 ലക്ഷം ട​​ണ്‍. നമ്മളുണ്ടാക്കുന്നത് വെറും 6 ടണ്‍. ബാക്കി മുഴുവന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ലോറികളിലും ട്രെയിനുകളിലും വരണം. വന്നില്ലെങ്കില്‍ നമ്മള്‍ പട്ടിണിയിലായതുതന്നെ.
          കഴിഞ്ഞ നൂറ്റാണ്ട് വരെ നെല്ലു കയറ്റി അയച്ചിരുന്ന നാടാണ് നമ്മുടേത്. നമ്മുടെ മുത്തച്ഛന്മാരുടെ പ്രധാന തൊഴില്‍ കൃഷിയായിരുന്നു. മണ്ണിന്റേയും മനുഷ്യന്റേയും ഗന്ധമൂറുന്ന ആ നല്ല ജീവിത ശൈലി കുറെയെങ്കിലും പിന്തുടരാന്‍ നമുക്ക് ശ്രമിച്ചുകൂടേ.
          മലയാളികലുടെ ജീവിതത്തെ രൂപപ്പെടുത്തിയതില്‍ കൃഷിക്ക് വലിയ പങ്കുണ്ട്. വിത്ത് പൊതിപ്പിച്ചി നൂറിരട്ടിയാക്കി മണ്ണും വെള്ളവും ഭക്ഷ്യയിനങ്ങളും സംരക്ഷിച്ചു പോന്ന ഒരു ജനതയുടം സംസ്ക്കാരവും അറിവും അഭയവുമായിരുന്നു കൃഷി. കായ്കലികളും കിവങ്ങുകളും ശേഖരിച്ചും നായാടിയും ജീവിച്ചിരുന്ന മനുഷ്യര്‍ കൃഷിയിലേക്ക് നീങ്ങിയത് ഒരു പുതിയ സംസ്ക്കാരത്തിന്റെ ഉദയത്തെയാണ് സൂചിപ്പിക്കുന്നത്. നവീന ശിലാ യുഗത്തിലാണ് കൃഷിയുടെ തുടക്കം.
         നമുക്കാവശ്യമായവ നാം തന്നെ ഉല്പാദിപ്പിക്കണം. സ്വയം പര്യാപ്തരാവണം. നെല്‍കൃഷി നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. പച്ചപ്പാടങ്ങള്‍ നിരഞ്ഞ മരതക മലയാള ഭൂമിയെക്കുറിച്ച് കവികള്‍ വാഴ്ത്തിപ്പാടിയിരുന്നു. എങ്ങും അദ്ധ്വാനിക്കുന്ന കൃഷീവലരെ കാണാം. അക്കാലത്ത് കൂട്ടുകുടുംബ വ്യവസ്ഥയായിരുന്നു നമ്മുടെ നാട്ടില്‍. കുടുംബാംഗങ്ങളെല്ലാം പാടത്തിറങ്ങി പണിയെടുക്കും. ഓരോ കുടുംബത്തിനും ഒന്നും രണ്ടും ആല നിറയെ കന്നുകാലികള്‍ ഉണ്ടാകും. നിലമുഴാനും ചാണകവളത്തിനും പാലിനും മോരിനുമൊന്നും ഇന്നത്തെ പോലെ പ്രയാസമില്ല.
          പുലര്‍ച്ചെ കന്നുപൂട്ടുകാരുടെ ഹോയ് ഹോയ് വിളികളോടെ നാടുണരും. നാടന്‍ പാട്ടുകളുടെ പശ്ചാത്തലത്തില്‍ സംഗീതാത്മകമായിരുന്നു കൃഷിയിടങ്ങള്‍. എന്നാല്‍ ഇന്ന് നമ്മുടെ പുതിയ തലമുറ കൃഷിയില്‍ നിന്നും അകന്ന് പാടത്ത് പണിയെടുക്കുന്നത് കുറച്ചിലായി കരുതുന്നവരാണ്. കാര്‍ഷിക വിളകള്‍ രീരെയില്ലാതായി. ശേഷിക്കുന്നത് അല്പം നാണ്യവിളകള്‍ മാത്രം. ആഹാരത്തിനായി അന്യസംസ്ഥാനങ്ങളിലേക്ക്
നോക്കിയിരിക്കേണ്ട ഗതികേടിലായി നാം.
           ഈ സ്ഥിതി മാറണം. ശേഷിക്കുന്ന കൃഷിയിടങ്ങളെങ്കിലും തരിശിടാതെ വിളഭൂമിയാക്കമം. നാടിന്റെ കാര്‍ഷിക സംസ്ക്കാരം തിരിച്ചു പിടിക്കാന്‍ നമുക്ക് കഴിയണം.